സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ ശക്തമായ പ്രതിഷേധം; പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

കഴിഞ്ഞ ദിവസം രാത്രി ഓട്ടോറിക്ഷയില്‍ എത്തിയ സംഘം സിപിഎം ഓഫിസിന് മുന്നില്‍ വെച്ചാണ് ജയപ്രസാദിനെ ആക്രമിച്ചത്

പന്തളം: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറുവരെ പന്തളം നഗരപരിധിയിലാണ് ഹര്‍ത്താല്‍. തലയ്ക്ക് വെട്ടേറ്റ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഓട്ടോറിക്ഷയില്‍ എത്തിയ സംഘം സിപിഎം ഓഫിസിന് മുന്നില്‍ വെച്ചാണ് ജയപ്രസാദിനെ ആക്രമിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായിരുന്നു.

Exit mobile version