പിസി ജോർജ്ജിനേയും പിസി തോമസിനേയും യുഡിഎഫിൽ ഉൾപ്പെടുത്തില്ല; ഇരുവരും എൻഡിഎയിൽ തന്നെ: എംഎം ഹസൻ

കോട്ടയം: യുഡിഎഫിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നുമുള്ള ജനപക്ഷം നേതാവ് പിസി ജോർജ്ജിന്റെ വാദത്തെ തള്ളി യുഡിഎഫ് കൺവീനർ എംഎം ഹസൻ. പിസി ജോർജ്ജിനേയും പിസി തോമസിനേയും യുഡിഎഫിൽ ഉൾപ്പെടുത്തില്ലെന്നും ഇരുവരും ഇപ്പോഴും എൻഡിഎയുടെ ഭാഗമാണെന്നും ഹസൻ പറഞ്ഞു.

എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലെത്തി എൻഎസ്എസ് ജന.സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചതിന് ശേഷമാണ് ഹസന്റെ പ്രതികരണം. സൗഹൃദ സന്ദർശനത്തിനാണ് എത്തിയത്.

യുഡിഎഫ് കൺവീനർ പദവി ഏറ്റെടുത്ത ശേഷമുള്ള എംഎം ഹസന്റെ ആദ്യ സന്ദർശനമാണിത്. എൻഎസ്എസുമായി യുഡിഎഫിന് ഊഷ്മള ബന്ധമാണ് ഉള്ളതെന്നും ഹസൻ പറഞ്ഞു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെസി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Exit mobile version