വിഷക്കൂണ്‍ കഴിച്ചു; തലസ്ഥാനത്ത് ആറ് പേര്‍ അവശനിലയില്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഷക്കൂണ്‍ കഴിച്ച് ആറു പേര്‍ അവശനിലയില്‍. കിളിമാനൂര്‍ നഗരൂര്‍ സ്വദേശികളായ ശബരി (15), അമൃത (20), കിരണ്‍ (20), ഷിബു (44), ഷാജിദ (43), ഗോപി (80) എന്നിവരാണ് അവശനിലയിലായത്.

ഇവരെ ആറുപേരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ച കൂണ്‍ കറിയില്‍നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്. വൈകിട്ടോടെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Exit mobile version