സ്വർണ്ണക്കടത്ത്: മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് കൊച്ചിയിൽ പിടിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് കൊച്ചിയിൽ പിടിയിലായി. ഡിപ്ലോമാറ്റിക് കാർഗോ വഴി യുഎഇയിൽ നിന്ന് സ്വർണ്ണം അയച്ചത് ഫൈസർ ഫരീദും റബിൻസും ചേർന്നാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് റബിൻസിനെ അറസ്റ്റ് ചെയ്തത്. ഫൈസൽ ഫരീദും റബിൻസും നേരത്തെ യുഎഇയിൽ അറസ്റ്റിലാണെന്ന് എൻഐഎ അറിയിച്ചിരുന്നു. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് റബിൻസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ നിർണായക പ്രതിയാണ് റബിൻസ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ റബിൻസിനെതിരെ മൊഴി നൽകിയിരുന്നു.

സ്വർണ്ണക്കടത്ത് ദുബായിയിലിരുന്ന് ഏകോപിപ്പിച്ചത് റബിൻസും ഫരീദും ചേർന്നായിരുന്നെന്നാണ് വിവരം. റബിൻസിന് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് അടക്കം എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു.

Exit mobile version