ആറളം ഫാമില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ മരിച്ചു

കണ്ണൂര്‍: വീണ്ടും കാട്ടാന ആക്രമണം. ആറളം ഫാമില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ മരിച്ചു. പത്താം ബ്ലോക്കിലെ കൃഷ്ണന്‍ മണക്കാവ് ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അടുത്തിടയും സമാനരീതിയില്‍ ആറളം ഫാമില്‍ ഒരാള്‍ മരിച്ചിരുന്നു. തുടര്‍ച്ചയായി കാട്ടാനയാക്രമണം ഉണ്ടാകാറുള്ള പ്രദേശമാണിത്. ഫോസറ്റ് അധികൃതര്‍ അന്വേഷണം നടത്തും.

Exit mobile version