സോഷ്യൽമീഡിയയിലൂടെ അപകീർത്തിപ്പെടുത്തി; യാസർ എടപ്പാളിന് എതിരെ ലുക്ക്ഔട്ട് നോട്ടീസ്

മലപ്പുറം: വിവാദ ലീഗ് പ്രവർത്തകൻ യാസർ എടപ്പാളിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സോഷ്യൽമീഡിയയിലൂടെ മന്ത്രി കെടി ജലീലിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മലപ്പുറം എസ്പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

മലപ്പുറം ചങ്ങരംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അതേസമയം, മന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയതിന്റെ പേരിൽ തന്നെ വേട്ടയാടുകയാണെന്നാണ് യാസർ എടപ്പാളിന്റെ ആരോപണം.

കേസിൽ പ്രതിഷേധിച്ച് മലപ്പുറത്തെ ഓഫീസിന് മുന്നിൽ യാസർ എടപ്പാളിന്റെ കുടുംബം പ്രതിഷേധ സമരം നടത്തിയിരുന്നു. അതേസമയം, യാസർ എടപ്പാൾ മുസ്ലിം ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂർ മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി പ്രതികരിച്ചിരുന്നു.

Exit mobile version