ബാലഭാസ്‌കറിന്റെ മാന്ത്രിക നാദത്തെ സ്മരിച്ച് കലോത്സവവേദി..! ബാലുവിന്റെ ഓര്‍മ്മകള്‍ പുതുക്കി സംഗീത്

ആലപ്പുഴ: മല്‍സരാര്‍ഥികള്‍ക്ക് പ്രോല്‍സാഹനവും ആശംസകളുമായി മത്സരവേദികളില്‍ എന്നും നിറസാന്നിധ്യമായിരുന്നു അകാലത്തില്‍ പൊലിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കര്‍. എന്നാല്‍ ആ കലാകാരന്‍ ഇന്ന് ഓര്‍മ്മയാകുമ്പോള്‍ ആ നാദം വീണ്ടും പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിച്ചിരിക്കുന്നു സംഗീത്.

വയലിന്‍ തന്ത്രികളില്‍ വിസ്മയം തീര്‍ത്ത മലയാളികളുടെ ബാലു. കൂടെയിരുന്ന ആസ്വാദകരില്‍ മിക്കവരുടെയും അടക്കം പറച്ചിലും ബാലുവിനെ കുറിച്ചു തന്നെയായിരുന്നു.

ആ വിഷമം അല്‍പസമയത്തേക്ക് മാറ്റിയെടുക്കാന്‍ സംഗീതിനായി. തൃശൂരില്‍ നിന്ന് ആലപ്പുഴയിലെത്തിയ സംഗീത് തന്റെ വയലിനില്‍ ആ മാന്ത്രിക നാദം മീട്ടി. കൂട്ടത്തില്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ട കഥയും സംഗീത് പങ്കുവെച്ചു. ഇത് ആദ്യമായാണ് അദ്ദേഹം ഇല്ലാത്ത വേദിയില്‍ നില്‍ക്കുന്നതെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു….

Exit mobile version