സോളാര്‍ കേസ്; ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം തടവ് ശിക്ഷ, ശാലു മേനോനും, അമ്മയ്ക്കുമെതിരായ വിചാരണ തുടരും

തിരുവനന്തപുരം: വലിയ വിവാദം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന് ശിക്ഷ. സോളാര്‍ കമ്പനിയുടെ പേരില്‍ തിരുവനന്തപുരം മണക്കാട് സ്വദേശിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയ കേസില്‍ ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

കേസില്‍ ബിജു രാധാകൃഷ്ണന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതു വരെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. മറ്റൊരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണന്‍ ഇപ്പോള്‍.

കേസിലെ മറ്റ് പ്രതികളായ നടി ശാലു മേനോനും, അമ്മ കലാദേവിക്കും എതിരായ വിചാരണ തുടരുമെന്നും കോടതി പറഞ്ഞു.

Exit mobile version