സംസ്ഥാന സ്‌കൂള്‍ കലോത്സവം; ചരിത്രം ആവര്‍ത്തിക്കാനൊരുങ്ങി 345 പോയിന്റുമായി കോഴിക്കോട് മുന്നില്‍

നിലവില്‍ ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോട് മുന്നില്‍ നില്‍ക്കുന്നത്

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനൊരുങ്ങി കോഴിക്കോട്. കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ 345 പോയിന്റുമായി കോഴിക്കോട് ആണ് മുമ്പില്‍.കലോത്സവം ആരംഭിച്ച ഇന്നലെ തൃശ്ശൂര്‍ ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. നിലവില്‍ ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോട് മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിറകില്‍ 344 പോയിന്റുമായി തൃശ്ശൂരുമുണ്ട്.

കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഇടുക്കി ജില്ലയാണ്. രണ്ടാം ദിനമായ ഇന്ന് 75 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോല്‍ക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് വേദിയിലെത്തുന്നത്.

Exit mobile version