ഹിറ്റായി മറ്റൊരു വെഡ്ഡിങ് ഫോട്ടോ ഷൂട്ട്, ധര്‍മ്മടം ബീച്ചില്‍ പ്രണയം പങ്കുവെച്ച് ദമ്പതികള്‍, ചിത്രങ്ങള്‍ വൈറല്‍

വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വിവാദങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെഡ്ഡിംഗ് സ്റ്റോറീസ് ചിത്രീകരിച്ച വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആണ് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തലയുയര്‍ത്തിയ വലിയൊരു ഫോട്ടോഷൂട്ട് വിവാദം.

എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ വന്‍ വിമര്‍ശനം നേരിട്ടത്. കേരളത്തിന്റെ സംസ്‌ക്കാരത്തിന് യോജിച്ചതല്ല ഇത്തരം ചിത്രങ്ങളെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ഒടുവില്‍ വിഷയത്തില്‍ പ്രതികരണവുമായി ദമ്പതികള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്റെ ഭാര്യക്കോ എനിക്കോ വീട്ടുകാര്‍ക്കോ പ്രശ്‌നമില്ലെന്നായിരുന്നു ഋഷിയുടെ അഭിപ്രായം. ഇപ്പോഴിതാ മറ്റൊരു പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പിക്‌സല്‍ 9 വിഷ്വല്‍ മീഡിയയാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. തലശ്ശേരി ധര്‍മ്മടം ബീച്ചില്‍ നടത്തിയ ഈ ഫോട്ടോഷൂട്ട് മീത്- റിതുശ ദമ്പതികളുടെതാണ്..ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.

Exit mobile version