സംവിധായകന്‍ പി ഗോപികുമാര്‍ അന്തരിച്ചു

പാലക്കാട്: സംവിധായകന്‍ പി ഗോപികുമാര്‍ അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

1977 ല്‍ അഷ്ടമംഗല്യം എന്ന ചിത്രത്തിലൂടെ സംവിധായകനായി. ആദ്യ ചിത്രത്തില്‍ കമല്‍ ഹാസനായിരുന്നു നായകന്‍. വിധുബാല, കനക ദുര്‍ഗ്ഗ, മല്ലിക സുകുമാരന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

ഇതിനു പുറമെ പിച്ചിപ്പൂ, ഹര്‍ഷബാഷ്പം, മനോരഥം, ഇവള്‍ ഒരു നാടോടി, കണ്ണുകള്‍, അരയന്നം, തളിരിട്ട കിനാക്കള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു പി ഗോപികുമാര്‍. സംവിധായകന്‍ പി ചന്ദ്രകുമാര്‍, ഛായാഗ്രാഹകന്‍ പി സുകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്

Exit mobile version