വിവാദങ്ങള്‍ക്ക് വിട, ഉയര്‍ത്തെഴുന്നേറ്റ് ദീപാ നിശാന്ത്..! സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവാകും

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മലയാളം ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായെത്തുന്നത് ദീപാ നിശാന്ത്. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് എഴുത്തുകാരി ദീപ നിശാന്ത്. എന്നാല്‍ ദീപയ്‌ക്കെതിരെ കവിതാ മോഷ്ടിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഈ വിവാദത്തിന് പുറകേയാണ് ദീപാ നിഷാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധിയെഴുതാന്‍ എത്തുന്നത്. വിവാദം ഉണ്ടാകുന്നതിന് മുമ്പേ ഇവരെ മലയാളം ഉപന്യാസത്തിന് വിധികര്‍ത്താവായി തീരുമാനിച്ചിരുന്നു.

യുവകവി എസ് കലേഷ് എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ‘ എന്ന കവിതയാണ് ദീപാ നിശാന്ത് കോളേജ് അധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചത്. തന്റെ കവിത ദീപാ നിശാന്ത് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് പറഞ്ഞ് എസ് കലേഷ് രംഗത്തെത്തിയതോടെയാണ് കവിതാ മോഷണം പുറത്തറിഞ്ഞത്.

എന്നാല്‍ ആദ്യം അത് തന്റെ സൃഷ്ടിയാണെന്ന് ദീപ ഉറച്ച് പറഞ്ഞി നിന്നു പിന്നീട് തന്റെ സുഹൃത്ത് ശ്രീചിത്രന്‍ തന്റെ പേരില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയതാണ് കവിത എന്നായിരുന്നു പറഞ്ഞത്. കവിത എസ് കലേഷിന്‍െതാണെന്ന് തനിക്ക് അറിയില്ലെന്നും കലേഷിനോട് മാപ്പ് ചോദിക്കുന്നതായും പിന്നീട് ദീപ പറഞ്ഞു.

Exit mobile version