ബൈക്ക് മരത്തിലിടിച്ച് തോട്ടിലേക്ക് തെറിച്ച് വീണു. 21കാരനും 22 കാരനും ദാരുണാന്ത്യം

കണ്ണൂര്‍: വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ 21കാരനും 22 കാരനും ദാരുണാന്ത്യം. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ അതുല്‍ , സാരംഗ് എന്നിവരാണ് മരിച്ചത്. ചുണ്ടയിലാണ് സംഭവം. ഒരാളുടെ മൃതദേഹം തോട്ടിലും മറ്റേയാളുടേത് സമീപത്തെ പറമ്പിലും ആണ് കണ്ടെത്തിയത്.

മരത്തില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് ഇരുവരും സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീണതാകാമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ആണ് നാട്ടുകാര്‍ സംഭവം കണ്ടത്. തുടര്‍ന്ന് അപകടവിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി നടത്തിയ പരിശോധനയില്‍ ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Exit mobile version