വില കുറയുന്നത് കണ്ട് ആശ്വസിക്കാന്‍ വരട്ടെ; സ്വര്‍ണ്ണവില വീണ്ടും കൂടി, ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം വരെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയതോതിലുള്ള വര്‍ധനവാണുണ്ടായിരിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 37,440 രൂപയായി.

4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 24 കാരറ്റ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,899.04 ഡോളര്‍ നിലവാരത്തിലാണ്.

കോവിഡ് വ്യാപനത്തിലുള്ള ആശങ്ക തുടരുന്നതും യുഎസില്‍ ഉത്തജേന പാക്കേജ് സംബന്ധിച്ച് നിലനില്ക്കുന്ന ആശങ്കകളുംമൂലം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.

Exit mobile version