കോണ്‍ഗ്രസ് പറഞ്ഞാല്‍ പാലായില്‍ മത്സരിക്കാന്‍ റെഡി; തുറന്നുപറഞ്ഞ് കെഎം മാണിയുടെ മരുമകന്‍

കോട്ടയം: കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കെഎം മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവ് എംപി ജോസഫ്. കോണ്‍ഗ്രസിന് മാത്രമേ ഇന്ന് ഇന്ത്യയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുന്‍ സംസ്ഥാന ലേബര്‍ കമ്മിഷണര്‍ കൂടിയായ ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ച ജോസഫ് കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും പറഞ്ഞു. ദേശീയതലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന ഒരുപിടി പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസിനു മാത്രമേ അതില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാകൂ.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് ആ സമയത്തു വിട്ടുപോകുന്നതു ശരിയല്ലെന്നും എം.പി. ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തെത്തിയെങ്കിലും വോട്ടുകള്‍ എത്തില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

Exit mobile version