കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം; പ്രതികൾക്ക് എതിരെ യുഎപിഎ നിലനിൽക്കില്ല; തെളിവുമില്ല; സ്വർണ്ണക്കടത്ത് കേസിൽ എൻഐഎഎയ്ക്ക് വൻ തിരിച്ചടി

swapna suresh | Big news live

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎയ്ക്ക് തെളിവില്ലെന്ന് എൻഐഎ കോടതി. എല്ലാ പ്രതികൾക്കെതിരെയും യുഎപിഎ നിലനിൽക്കുമെന്നായിരുന്നു എൻഐഎയുടെ വാദം. എന്നാൽ ഈ വാദത്തെ എതിർത്ത എൻഐഎ കോടതി സ്വർണ്ണക്കടത്ത് കേസിൽ 10 പ്രതികൾക്കെതിരെ യുഎപിഎയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചു.

പ്രതികളുടെ തീവ്രവാദബന്ധം സ്ഥാപിക്കാവുന്ന വസ്തുതകൾ കേസ് ഡയറിയിലില്ല. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചതിനും തെളിവില്ല. 10 പേരും സാമ്പത്തിക നേട്ടത്തിനാണ് സ്വർണ്ണം കടത്തിയതെന്നും കോടതി വിലയിരുത്തി.

അതേസമയം, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. മൂന്നുപേര്‍ക്ക് ജാമ്യമില്ല. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണ് ജാമ്യമില്ലാത്തത്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും, സരിതും എൻഐഎ കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചിരുന്നു. കൊഫെപോസെ കേസിൽ ഒരു വർഷം കരുതൽ തടങ്കലിന് നിർദ്ദേശിച്ച സാഹചര്യം അടക്കമാണ് ഹർജി പിൻവലിക്കാൻ കാരണം.അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് ഈമാസം 23 വരെ ഹൈക്കോടതി തടഞ്ഞു. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി എം ശിവശങ്കർ എൻഫോഴസ്മെന്‍റിന് മുന്നിൽ ഹാജരായി.

ഇതിനിടെ, സ്വർണ്ണക്കടത്ത് കേസിലെ പ്രതികളും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള പങ്ക് അന്വേഷിക്കണമെന്നും എൻഐഎ അറിയിച്ചിട്ടുണ്ട് . ദാവൂദ് സംഘത്തിലുള്ള ടാൻസാനിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യക്കാൻ ഫിറോസ് ഒയാസിസുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും എൻഐഎ അറിയിച്ചു.

Exit mobile version