കൊവിഡ് രോഗികള്‍ക്കായുള്ള ‘പ്രാണാ’ പദ്ധതിയിലേയ്ക്ക് സുരേഷ് ഗോപിയുടെയും സഹായം; ഇത് അകാലത്തില്‍ പൊലിഞ്ഞ മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കായ്

തൃശ്ശൂര്‍: മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന ‘പ്രാണാ’ പദ്ധതിയിലേക്ക് സുരേഷ് ഗോപി എംപിയുടെയും സഹായം. 7,68,000 രൂപയാണ് നല്‍കുന്നത്. അപകടത്തില്‍ മരിച്ച മകള്‍ ലക്ഷ്മിയുടെ ഓര്‍മയ്ക്കായി രൂപവത്കരിച്ച ലക്ഷ്മി-സുരേഷ് ഗോപി എംപീസ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണ് തുക കൈമാറുന്നത്.

വ്യാഴാഴ്ച 11-ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ ഡോ. എംഎ ആന്‍ഡ്രൂസിന് ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ്‌കുമാര്‍ ചെക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിക്കുന്നു. ഇതിനുപുറമെ, കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ച 11-ാം വാര്‍ഡിലെ എല്ലാ ബെഡിലും പൈപ്പുവഴി ഓക്‌സിജനും അനുബന്ധ സൗകര്യങ്ങളും എത്തിക്കും. ഒരു ബെഡിന് 12,000 രൂപയാണ് ചെലവ്. 64 ബെഡുകളാണുള്ളത്.

Exit mobile version