ഐഎഫ്എഫ്‌കെ; രണ്ടാം ദിനം 4 മത്സരചിത്രങ്ങളടക്കം 64 ചിത്രങ്ങള്‍

ബിനു ഭാസ്‌ക്കറിന്റെ കോട്ടയം, മനുഷ്യാവകാശ നിഷേധത്തിന്റെ കഥ പറയുന്ന ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ എന്നീ സിനിമകളാണ് മലയാളത്തിന്റെ പ്രതീക്ഷ

തിരുവനന്തപുരം: കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റാണ് പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മത്സരചിത്രം. അസുഖബാധിതയായ അയല്‍ക്കാരിയെ സ്വന്തം വീട്ടില്‍ സംരക്ഷിക്കാന്‍ തീരുമാനിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മോണിക്ക ലൈനാരയുടെ ദി ബെഡ്, ബിര്‍നസരോവിന്റെ ഖസാക്കിസ്ഥാന്‍ ചിത്രം ലൈറ്റ് ആക്‌സിഡന്റ്, ഫര്‍മനാരയുടെ റൈയ്ല്‍ ഓഫ് ദ സീ എന്നിവയാണ് മറ്റ് മത്സരചിത്രങ്ങള്‍.

ബിനു ഭാസ്‌ക്കറിന്റെ കോട്ടയം, മനുഷ്യാവകാശ നിഷേധത്തിന്റെ കഥ പറയുന്ന ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ എന്നീ സിനിമകളാണ് മലയാളത്തിന്റെ പ്രതീക്ഷ. നടിയും സംവിധായികയുമായ നന്ദിത ദാസിന്റെ മാന്റോയും കൊണാര്‍ക്ക് മുഖര്‍ജിയുടെ ഏബ്രഹും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

റിമമ്പറിംഗ് ദ മാസ്റ്റര്‍ വിഭാഗത്തില്‍ മിലോസ് ഫോര്‍മാന്റെ വണ്‍ ഫ്‌ളോ ഓവര്‍ ദ കുക്കൂസ് നെസ്റ്റും ലെനിന്‍ രാജേന്ദ്രന്‍ ക്രോണിക്ലര്‍ ഓഫ് അവര്‍ ടൈംസ് വിഭാഗത്തില്‍ മീനമാസത്തിലെ സൂര്യനും പ്രദര്‍ശിപ്പിക്കും. ഹൊറര്‍ ചിത്രം തുംബാദിന്റെ മിഡ്‌നൈറ്റ് സ്‌ക്രിനിങ്ങ് രാത്രി 12 മണിക്ക് നിശാഗന്ധിയില്‍ നടക്കും.

Exit mobile version