ദേഹാസ്വസ്ഥ്യം; കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഐസിയുവില്‍

തൃശൂര്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

തിങ്കളാഴ്ച രാത്രിമുതല്‍ മൂത്രതടസ്സം കഠിനമാവുകയും അദ്ദേഹത്തെ തൃശൂര്‍ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യസ്ഥിതിയില്‍ ആശങ്കയുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്ന് മകന്‍ നാരായണന് അക്കിത്തം പറഞ്ഞു.

Exit mobile version