പരിക്കേറ്റ് ചികിത്സയിലായിരുന്ന ടൊവീനോ തോമസ് ആശുപത്രി വിട്ടു; ആരാധകർക്ക് നന്ദി പറഞ്ഞ് താരം

കൊച്ചി: സിനിമാ സംഘട്ടന ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവീനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.

ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ആരാധകരുൾപ്പെടെ എല്ലാവർക്കും ടൊവീനോ നന്ദി പറഞ്ഞു. ഈ മാസം ഏഴാം തീയതിയായിരുന്നു രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ലൊക്കേഷനിലെ ഷൂട്ടിങിനിടെ ടൊവിനോയ്ക്ക് വയറിന് പരുക്കേറ്റത്.

താരം ഉൾപ്പെട്ട സംഘട്ടനരംഗങ്ങളുടെ ചിത്രീകരണത്തിനിടെ വയറിന് ഏറ്റ ചവിട്ടാണ് പരിക്കിന് കാരണമായത്. ആദ്യ രണ്ട് ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു താരം.

Exit mobile version