കോവിഡ്; പ്രതിദിന വര്‍ധനവില്‍ മഹാരാഷ്ട്രയെയും മറികടന്നു, രാജ്യത്ത് കേരളം മുന്നില്‍

തിരുവനന്തപുരം: കഴിഞ്ഞദിവസം കേരളത്തില്‍ 11,755പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രതിദിന വര്‍ധനവില്‍ മുന്നിലായിരുന്ന മഹാരാഷ്ട്രയെ മറികടന്ന് രാജ്യത്ത് തന്നെ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് കേരളം. മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 11,416പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

15,17,434പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. കര്‍ണാടകയില്‍ 10,517 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 7,00,786 പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 5,653പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

7,50,517പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ ഇന്ന് 5,245പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,51,370പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കോവിഡ് ചെറുത്തുനില്‍പ്പില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലായിരുന്ന കേരളത്തിന്റെ അവസ്ഥ, സെപ്റ്റംബറോടെയാണ് മോശമായത്.

ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് പതിനായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം ആറു ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് കോവിഡ് ബാധിതര്‍.

Exit mobile version