‘ഞാനാണ് സാക്ഷി പ്രളയ സാക്ഷി’ പ്രളയം പ്രമേയമാക്കി ജി സുധാകരന്റെ കവിത, സാക്ഷിയായി കലോത്സവ വേദി

ആലപ്പുഴ: പ്രളയകാലം പ്രമേയമാക്കി സ്വന്തം കവിത തയ്യാറാക്കി പാടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ നടക്കുന്ന കലാമേളക്കിടെ പ്രമുഖ മാധ്യമത്തിനാണ് അദ്ദേഹം കവിത പാടി കൊടുത്തത്.

‘ഞാനാണ് സാക്ഷി പ്രളയ സാക്ഷി’ എന്നാണ് മന്ത്രി രചിച്ച കവിതയുടെ പേര്.

എന്നാല്‍ തനിക്ക് ചെറിയ കലാ വാസന ഉണ്ടെന്ന് തെളിയിക്കുകയാണ് മന്ത്രി. ചെറുപ്പത്തില്‍ സുധ എന്ന പേരില്‍ കവിത എഴുതിയ കാലവും മന്ത്രി ഓര്‍ത്തെടുത്തു.മാത്രമല്ല പഠന കാലത്തെ കലോത്സവ ഓര്‍മ്മകളും മന്ത്രി മാധ്യമങ്ങളോട് പങ്കിട്ടു.

ആലപ്പുഴയില്‍ അമ്പത്തിയൊമ്പതാമത് കൗമാര കലാമേളയാണ് നടക്കുന്നത്. പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് കലാമേള. പ്രളയാനന്തരമുള്ള കലോത്സവം മൂന്ന് ദിവസമായി നിജപ്പെടുത്തിയിരുന്നു. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്.

Exit mobile version