‘ലൈഫ് ആഫ്റ്റര്‍ ട്രാന്‍സ്പ്ലാന്റ്’; നൂറ് ലിവര്‍പ്ലാന്റേഷനുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തില്‍ ആസ്റ്റര്‍ മിംസ്, ചടങ്ങില്‍ മുഖ്യാതിഥിയായി സുരേഷ് ഗോപി

കോഴിക്കോട്: നൂറ് ലിവര്‍പ്ലാന്റേഷനുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച ‘ലൈഫ് ആഫ്റ്റര്‍ ട്രാന്‍സ്പ്ലാന്റ്’ എന്ന പരിപാടി സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു. സോഷ്യലിസം കൊണ്ടുവരേണ്ടത് ആരോഗ്യമേഖലയിലാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ സംഗമവും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പ്രഗത്ഭരായ സര്‍ജന്മാരുടേയും ഡോക്ടര്‍മാരുടേയും അനുഭവങ്ങളും സംഗമത്തില്‍ പങ്കുവെച്ചു. തനിക്കൊരു രണ്ടാം ജന്മം നല്‍കിയത് ആസ്റ്റര്‍ മിംസും അവിടുത്തെ ഡോക്ടര്‍മാരുമാണെന്നാണ് കരള്‍ മാറ്റിവെച്ച കൊയിലാണ്ടി സ്വദേശി അബില്‍ പിഎസ് പറഞ്ഞത്. 2015 ഡിസംബര്‍ ഏഴിനാണ് അബിലിന് കരള്‍ മാറ്റല്‍ ശസ്ത്രക്രിയ ചെയ്തത്.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ സങ്കീര്‍ണ്ണതകള്‍, രോഗികളുടെ മനസ്സിലുള്ള ആശങ്കകള്‍, കരള്‍ ദാനം ചെയ്യുന്നവരുടെ ആകുലതകള്‍, ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍, കുറഞ്ഞ ചെലവില്‍ കരള്‍ മാറ്റിവെക്കലിനുള്ള സൗകര്യങ്ങള്‍ മുതലായ ഉള്‍പ്പെടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ വിഭിന്നങ്ങളായ വശങ്ങള്‍ വെബിനാറില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 300ല്‍ അധികം പേരാണ് ഓണ്‍ലൈനായി സംഗമത്തില്‍ പങ്കെടുത്തത്. രോഗികളുടെ സംശയങ്ങള്‍ക്ക് ഡോ. അനീഷ് കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. കിഷോര്‍, ശ്രീ. ഫര്‍ഹാന്‍ യാസിന്‍, ഡോ. എബ്രഹാം മാമന്‍, ഡോ. അഭിഷേക് രാജന്‍, ഡോ. ടോണി ജോസ്, ഡോ. ഹരി, ഡോ. ദീപക് മധു, ഡോ. നൗഷിഫ്, ഡോ. സീതാലക്ഷ്മി, ഡോ. വിഷ്ണുമോഹന്‍, ഡോ. കെ. ജി. രാമകൃഷ്ണന്‍, ശ്രീമതി അന്‍ഫി മിജോ മുതലായവര്‍ സംശയങ്ങള്‍ക്ക് മറുപടി പററഞ്ഞു. കോഴിക്കോട് ആസ്റ്റര്‍ മിംസ് മലയാള മനോരമ ക്വിക്ഡോക്കുമായി സഹകരിച്ചാണ് ഈ സംഗമം നടത്തിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം; 7025719719

Exit mobile version