സ്ത്രീകളെ, നിങ്ങള്‍ക്ക് ഒരു സൈബര്‍ പരാതി ഉണ്ടോ?,പരിഹാരം കാണാം; കുറിപ്പ്

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങള്‍ തുടര്‍ക്കഥയായി മാറുകയാണ്. സമൂഹമാധ്യമത്തിലൂടെ സ്ത്രീ സമൂഹത്തെ അധിക്ഷേപിച്ചയാളുടെ ദേഹത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും കരി ഓയില്‍ ഒഴിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രീലക്ഷ്മി അജേഷ്.

സൈബര്‍ അറ്റാക്കുകള്‍ക്ക് നിയമ സഹായം തേടാന്‍ സ്ത്രീകള്‍ മടിക്കുന്ന കാലത്ത് പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നടപടി കൈക്കൊള്ളാനുള്ള മാര്‍ഗമാണ് ശ്രീലക്ഷ്മി പരിചയപ്പെടുത്തുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീലക്ഷ്മി ഇക്കാര്യം പറയുന്നത്. സ്ത്രീകളെ, നിങ്ങള്‍ക്ക് ഒരു സൈബര്‍ പരാതി ഉണ്ടോ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പിന്റെ തുടക്കം.

കുറിപ്പിന്റെ പൂര്‍ണരൂപം

സ്ത്രീകളെ, നിങ്ങള്‍ക്ക് ഒരു സൈബര്‍ പരാതി ഉണ്ടോ???????

പോലിസ് സ്റ്റേഷനില്‍ ഒന്നും പോകേണ്ട കാര്യമില്ല… നിങ്ങളുടെ പരാതി വ്യക്തമായി നിങ്ങള്‍ക്കറിയാവുന്ന ഭാഷയില്‍ ടൈപ്പ് ചെയ്തു mail ആയി

1.hitechcell.pol@kerala.gov.in

2.chiefminister@kerala.gov.in

3.dgp.pol@kerala.gov.in

എന്നീ ഐഡികളിലേക്കു mail ചെയ്യണം… നടപടി പ്രതീക്ഷിക്കണം എന്നില്ല… ചിലപ്പോള്‍ ‘താങ്കളുടെ പരാതി ഫയലില്‍ സ്വീകരിച്ചു ബന്ധപ്പെട്ട അധികാരിക്ക് കൈമാറിയിരിക്കുന്നു ‘എന്നൊരു automated mail വന്നാലായി..

ഇനിയാണ് ശ്രദ്ധിക്കാനുള്ളത്…. 3days കഴിഞ്ഞു ഒന്നൂടെ same mail reminder ആയി അയക്കണം.. നടപടി പ്രതിക്ഷിക്കരുത്.. 5th day ഒന്നൂടെ same reminder അയക്കണം.. പ്രത്യേകിച്ച് യാതൊന്നും സംഭവിക്കില്ല… ഇനിയാണ് ചെയ്യാനുള്ളത്

ഈ same mail, താങ്കളുടെ പരാതിയും നമുക്ക് നിയമ സംരക്ഷണം കിട്ടിയില്ല എന്നതും mention ചെയ്യുന്ന ഒരു covering ലെറ്ററും വച്ചു

min-wcd@nic.in

ഈ ഐഡിയിലേക് അയക്കണം. രണ്ടു ദിവസത്തിലുള്ളില്‍ ഒരു SI കൈകാര്യം ചെയ്യേണ്ട കേസ്, ACP റാങ്കിലുള്ളവര്‍ അനേഷിച്ചു റിപ്പോര്‍ട്ട് ദേശിയ വനിതാ കമ്മീഷന് അയക്കാന്‍ ഉള്ള ഓര്‍ഡര്‍ വരും.. നമ്മുടെ വീട്ടില്‍ വന്നു മൊഴിയെടുത്ത് പ്രതികളെ പിടിക്കും.. ശിക്ഷിക്കും…..

അനുഭവത്തിന്റെ വെളിച്ചത്തില്‍ ആണിത് പറയുന്നത്.. ആര്‍ക്കേലും വേണേല്‍ save ചെയ്തു വച്ചോളൂ…

Exit mobile version