ശബരിമലയും ഹൈടെക്ക് ആയി; ഭക്തര്‍ക്ക് ഇനി കാണിക്ക ഡിജിറ്റല്‍ കൗണ്ടര്‍ വഴി അര്‍പ്പിക്കാം

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ കൗണ്ടര്‍ തുടങ്ങിയത്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് കാണിക്കയിടാനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് ഡിജിറ്റല്‍ കൗണ്ടര്‍ തുടങ്ങി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ കൗണ്ടര്‍ തുടങ്ങിയത്. ഇനി മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് കാണിക്ക അര്‍പ്പിക്കാം. ഇതിനായി അഞ്ച് സൈ്വപ്പിങ് മെഷീനുകള്‍ സജീകരിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ കൗണ്ടര്‍ വഴി കാണിക്ക അര്‍പ്പിക്കാന്‍ സാധിക്കുന്നതിലൂടെ സന്നിധാനത്തെ കാണിക്ക വരുമാനത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് പിആര്‍ രാമന്‍ ആണ് ഡിജിറ്റല്‍ കാണിക്ക കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Exit mobile version