പള്ളിക്കലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ശാസ്താംകോട്ട: പള്ളിക്കലാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചവറ തെക്കുംഭാഗം ജയ് ഗുരുദേവ് ഭവനിൽ ഷൈനിന്റെ മകൻ ഇന്ദ്രജിത്തി(19)ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് 4നു ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി മണ്ണിട്ട ഡാമിന്റെ പരിസരത്ത് ഒഴുക്കിൽപ്പെട്ടത്. സുഹൃത്തുക്കളായ 5 പേർക്കൊപ്പം കുളിക്കാനിറങ്ങിയതിനിടെ ആയിരുന്നു അപകടം.

രാത്രിയിൽ കണ്ടെടുത്ത മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version