കാര്യങ്ങള്‍ നിസാരമായി കാണരുത്, കേരളത്തില്‍ കോവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി, രോഗവ്യാപനം കൂടാന്‍ സാധ്യത, കൈവിട്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രണ്ടാം തരംഗംമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കോവിഡ് രോഗവ്യാപനം കൂടാനുള്ള സാധ്യത കേരളത്തിലുണ്ടെന്നും കൈവിട്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ രോഗവ്യാപനം തുടരും. കേരളത്തില്‍ ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയാണ്. മരണനിരക്ക് ഉയരാനുള്ള ജീവിതശൈലി രോഗങ്ങളും ഇവിടെ കൂടുതലാണെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇതുവരെ കേരളത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1,67, 939 പേര്‍ക്കാണ്. 1,14,530 പേര് രോഗമുക്തി നേടി. കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവാണെന്ന് പറയാനാകില്ല. കാരണം കേരളത്തില്‍ ഇപ്പോഴും ഒരു ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്താല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നുള്ളൂ.

അത് എത്ര ദിവസം വേണമെങ്കിലും എടുക്കാം. ചിലര്‍ക്ക് 10 ദിവസമാകും, ചിലര്‍ക്ക് 15, ചിലര്‍ക്ക് അത് അതില്‍ കൂടുതലാകും. അങ്ങനെയാണ് കേരളം ചെയ്യുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് രോഗി അഡ്മിറ്റ് ആയി രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്ന രീതിയാണ് മറ്റു പലയിടത്തും.

ഇവിടങ്ങളില്‍ കൂട്ടത്തോടെ ആളുകളെ ഡിസ്ചാര്‍ജ് ചെയ്യാന് സാധിക്കും. കേരളത്തില്‍ ഇത്തരത്തില്‍ ഡിസ്ചാര്‍ജ് ചെയ്യാറില്ലെന്നും മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

Exit mobile version