ചിലര്‍ക്ക് ഒരു വിചാരമുണ്ട്, എന്തെങ്കിലുമൊക്കെ കാട്ടി നമ്മളെയങ്ങ് തളര്‍ത്തി കളയാമെന്ന്, തോന്നലാട്ടോ, അതൊക്കെ അങ്ങ് പണ്ട്..! വിവാദമായി ഫാത്തിമ കോളേജിലെ അധ്യാപികയുടെ കുറിപ്പ്

കൊല്ലം: ഫാത്തിമ മാതാ കോളേജിലെ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. പരീക്ഷക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് ആത്മഹത്യ ചെയ്ത ബിരുദ വിദ്യാര്‍ത്ഥിനി രാഖികൃഷ്ണയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യാപകരില്‍ ഒരാളാണ് അച്ചടക്ക നടപടികളെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.

‘ചിലര്‍ക്ക് ഒരു വിചാരമുണ്ട്, എന്തെങ്കിലുമൊക്കെ കാട്ടി നമ്മളെയങ്ങ് തളര്‍ത്തി കളയാമെന്ന്, തോന്നലാട്ടോ, അതൊക്കെ അങ്ങ് പണ്ട്.’ അധ്യാപികയുടെ പോസ്റ്റ് ഇങ്ങനെ

രാഖിയെ ആത്മഹത്യയിലേക്ക് നയിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് വിമര്‍ശനമുന്നയിച്ച അധ്യാപിക ഉള്‍പ്പെടെ 6 പേരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. കോളേജ് അധികൃതര്‍ ആരോപണ വിധേയരെ സംരക്ഷിക്കുകയാണെന്നും രാഖിക്ക് നീതി നേടി പ്രക്ഷോഭം നടത്തുന്ന സഹപാഠികളെയും രാഖിയുടെ കുടുംബത്തെയും അപമാനിക്കാനും പ്രകോപിപ്പിക്കാനുമാണ് അദ്ധ്യാപിക ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Exit mobile version