കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം

calicut airport | big news live

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഖാദറില്‍നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്.

എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഇയാളുടെ ഹാന്‍ഡ് ബാഗേജിലെ കാര്‍ഡ്ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കരിപ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസവും സ്വര്‍ണ്ണം പിടികൂടിയിരുന്നു. 96 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് മലപ്പുറം വാഴക്കാട് ചെറുവായൂര്‍ സ്വദേശി മാട്ടില്‍ അബ്ദുല്‍ അസീസില്‍നിന്ന് കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.മിക്സര്‍ ഗ്രൈന്‍ഡറിന്റെ മോട്ടോറിനകത്തും അടിവസ്ത്രത്തിലുമായി ഉരുക്കിഒട്ടിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

Exit mobile version