പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് തൂങ്ങിമരിച്ചു

dead body | big news live

പത്തനംതിട്ട: പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ സെന്ററില്‍ യുവാവ് തൂങ്ങിമരിച്ചു. കലഞ്ഞൂര്‍ സ്വദേശി നിശാന്ത് ആണ് ആത്മഹത്യ ചെയ്തത്. 41 വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാല്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയത്.

രാവിലെയാണ് ക്വാറന്റൈന്‍ സെന്ററിലെ ഫാനില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നിക്ക് സമീപം വൈക്കത്ത് ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും താമസിക്കുന്നുണ്ട്. പുറത്തുപോകണമെന്ന് കഴിഞ്ഞ ദിവസം നിശാന്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും നടത്തിപ്പുകാര്‍ അനുമതി നല്‍കിയിരുന്നില്ല.

പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ വീട്ടിലേക്ക് പോകാന്‍ അനുമതി ലഭിക്കുകയുള്ളുവെന്ന് ക്വാന്റൈന്‍ സെന്റര്‍ നടത്തിപ്പുകാര്‍ ഇദ്ദേഹത്തോട് വ്യക്തമാക്കിയിരുന്നു.

Exit mobile version