എഴുത്തുകാരനും നാടകകൃത്തുമായ കെഎ ഉമ്മര്‍കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു

പൊന്നാനി: എഴുത്തുകാരനും നാടകൃത്തുമായ കെഎ ഉമ്മര്‍കുട്ടി മരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണം. 62 വയസ്സായിരുന്നു. അഴീക്കല്‍ സ്വദേശിയായ കെഎ ഉമ്മര്‍കുട്ടി വര്‍ഷങ്ങളായി പള്ളപ്രത്താണ് താമസം. മൂന്ന് ദിവസം മുന്‍പാണ് അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കോഴിക്കോട് എന്‍ ഐ ടി, കോഴിക്കോട് ലോ കോളേജ്, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.ലോ കോളേജ് എന്നിവിടങ്ങളില്‍ ലൈബ്രേറിയനായിരുന്നു. കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് ചീഫ് ലൈബ്രേറിയനായാണ് വിരമിച്ചത്. വിരമിച്ച ശേഷം ലൈബ്രറി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുകയായിരുന്നു.

എണ്‍പതുകളില്‍ അമേച്വര്‍ നാടക രംഗത്ത് സജീവമായിരുന്നു. ഇരുപതോളം നാടകങ്ങള്‍ രചിച്ചു. റേഡിയോ നാടകങ്ങളിലും സജീവമായിരുന്നു.

Exit mobile version