മഹാരാഷ്ട്രയില്‍ രണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. താനെ കോര്‍പ്പറേഷന്‍ കൗണ്‍സിലറും എന്‍സിപി നേതാവുമായ മുകുന്ദ് കിനി ഇന്ന് പുലര്‍ച്ചെയോ
യൊണ് മരണപ്പെട്ടത്. മീരാ ബയന്തര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ശിവസേന നേതാവുമായി ഹരിശ്ചന്ദ്ര ആംഗോന്‍കര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്.

രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു മുകുന്ദ് കിനി. എന്നാല്‍ രാത്രിയോടെ സ്ഥിതിവഷളാവുകയായിരുന്നു. ഹരിശ്ചന്ദ്ര ആംഗോന്‍കര്‍ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മകനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗ മുക്തരായി.

88528 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രോഗബാധിതരാവുന്നവരുടെ എണ്ണം പ്രതിദിനം ഉയരുന്നത് ആരോഗ്യപ്രവ്രത്തരില്‍ ആശങ്ക ഉയര്‍ത്തുകയാണ്. 3169 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 40957 പേര്‍ക്ക് രോഗം ഭേദമാവുകയപം ചെയ്തു.

Exit mobile version