കോളിളക്കം സൃഷ്ടിച്ച സാത്താന്‍കുളം മരണം; അറസ്റ്റിലായ പോലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: ഏറെ കോളിളക്കം സൃഷ്ടിച്ച സാത്താന്‍ കുളം കസ്ഡി മരണത്തില്‍ അറസ്റ്റിലായ പോലീസുകാരന്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. പി ജയരാജ്, മകന്‍ പി ബെന്നിക്സ് എന്നിവരുടെ കസ്റ്റഡി മരണ കേസില്‍ സ്‌പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ(56) ഉള്‍പ്പെടെയുള്ള പോലീസുകാരാണ് അറസ്റ്റിലായത്. പോള്‍ദുരൈ ആണ് വൈറസ് ബാധയെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണപ്പെട്ടത്.

മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ജൂലൈ 24നാണ് പോള്‍ദുരൈയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗ-പ്രമേഹ രോഗബാധിതനായിരുന്ന പോള്‍ദുരൈയുടെ നില ശനിയാഴ്ചയോടെയാണ് വഷളായത്. ശേഷം മരണപ്പെടുകയായിരുന്നു.

Exit mobile version