കൊച്ചി മെട്രോ സര്‍വീസ് ഇന്ന് പുനഃരാരംഭിക്കും; സര്‍വീസ് പേട്ട വരെ നീളുന്നു

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ സര്‍വീസ് ഇന്ന് പുനഃരാരംഭിക്കും. അണ്‍ലോക്ക് നാലാംഘട്ടത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെട്രോ റെയില്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതോടെയാണ് സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുന്നത്. അതേസമയം ഇന്ന് മുതല്‍ കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള പാതയിലെ യാത്രയും ആരംഭിക്കുകയാണ്.

ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ആണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു മെട്രോ സര്‍വീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്. മെട്രോ സര്‍വീസ് പേട്ടവരെ നീളുന്നതോടെ 22 സ്റ്റേഷനുകളുമായി മെട്രോ ദൂരം 24.9 കിലോമീറ്ററാകും.

പേട്ടയ്ക്കപ്പുറത്തേക്ക് എസ്എന്‍ ജങ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള റൂട്ടിന്റെ നിര്‍മാണ ഉദ്ഘാടനവും തിങ്കളാഴ്ചയുണ്ടാകും. ഈ പാതകളുടെ നിര്‍മ്മാണം കൊച്ചി മെട്രോ കമ്പനിയായ കെഎംആര്‍എല്‍ നേരിട്ടാണ് നടത്തുന്നത്.

Exit mobile version