കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം, ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം ഇന്നുമുതല്‍ പുനരാരംഭിക്കും

കൊച്ചി: ഇന്നുമുതല്‍ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചുകൊണ്ടാണ് ബലി തര്‍പ്പണം നടത്തുക. പുലര്‍ച്ചെ അഞ്ചു മുതല്‍ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് വ്യാപിച്ച സാഹചര്യത്തിലാണ് ആലുവ മണപ്പുറത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ ദേവസ്വം അധികൃതര്‍ ഒഴിവാക്കിയിരുന്നത്. മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ക്ഷേത്രം അടയ്ക്കുകയും ബലിതര്‍പ്പണം നിര്‍ത്തിവയ്ക്കുകയും ചെയ്തത്.

മണപ്പുറത്തെ കര്‍ക്കടവാവ് ബലിതര്‍പ്പണവും പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ ആറ് മാസത്തിനു ശേഷമാണ് ബലിതര്‍പ്പണം പുനരാരംഭിക്കുന്നത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൂര്‍ണമായും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ബലിതര്‍പ്പണം അനുവദിക്കുകയുള്ളൂ.

പുലര്‍ച്ചെ മുതല്‍ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ അഞ്ചു മുതല്‍ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും.

Exit mobile version