ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ലോ ഫ്‌ലോറും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു: മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു

കോതമംഗലം: ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഒട്ടേറെ പേര്‍ക്ക് പരിക്ക്.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം മാതിരിപ്പള്ളി പള്ളിക്ക് സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും പിറവത്തേക്ക് പോവുകയായിരുന്ന ലോ ഫ്‌ലോര്‍ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് ബസുകളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പല യാത്രക്കാരുടെയും പരുക്ക് ഗുരുതരമാണ്.

പരിക്കേറ്റ മുപ്പതോളം പേരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ രാജഗിരി ആശുപത്രിയിലും കോലഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

അപകടത്തെ തുടര്‍ന്ന് ഒട്ടേറെ സമയം കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Exit mobile version