കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ സാധാരണ ജലദേഷം വരുമ്പോഴുള്ള ബുദ്ധിമുട്ട് പോലുമുണ്ടായില്ല, സര്‍ക്കാരിന്റേയും ആരോഗ്യപ്രവര്‍ത്തകരുടെയും കരുതലിന് തീര്‍ത്താല്‍ തീരാത്ത നന്ദി; കോവിഡ് ബാധിതയായിരുന്ന യുവതിയുടെ കുറിപ്പ് വൈറല്‍

ഗവണ്മെന്റിനോടും ആരോഗ്യവകുപ്പിനോടും തീര്‍ത്താല്‍ തീരാത്ത നന്ദിയാണുള്ളതെന്ന് കോവിഡ് മുക്തയായി ആശുപത്രി വിട്ട യുവതി. സ്‌നേഹ റജിന്‍ എന്ന യുവതിയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ കോവിഡ് ബാധിച്ചപ്പോഴുള്ള തന്റെ അനുഭവം തുറന്നുപറഞ്ഞത്.

ഗവണ്മെന്റിന്റേയും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും കഷ്ടപ്പാടും സഹനവും ശരിക്കും മനസിലാകാണെങ്കില്‍ നിങ്ങള്‍ ഒരുവട്ടമെങ്കിലും കൊറോണ വാര്‍ഡില്‍ പോകണമെന്നും ഇന്ത്യയില്‍ വേറെ എവിടെ യും ഒരു ഗവണ്മെന്റും ഇങ്ങനെ ഒരു സൗകര്യങ്ങള്‍ രോഗികള്‍ക്കു നല്കുന്നുണ്ടാവില്ലെന്നും സ്‌നേഹ പറയുന്നു.

ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ ഇത്രെയും നന്നായി നയിച്ചു കൊണ്ടുപോകുന്ന ഷൈലജ ടീച്ചര്‍ക്കും എന്റെ നന്ദി അറിയിക്കുന്നുവെന്നും സ്വകാര്യ ആശുപത്രികള്‍ ഒരു കോവിഡ് രോഗിയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ ഗവണ്മെന്റ് പത്തുപൈസ പോലും വാങ്ങാതെയാണ് ഓരോ കോവിഡ് രോഗിയെയും ചികിത്സിക്കുന്നതെന്നും സ്‌നേഹ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

അങ്ങനെ 10 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആശുപത്രി എന്നൊന്നും പറയാന്‍ പറ്റില്ല ഒരു get together നു ശേഷം ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. മനസുകൊണ്ട് കൂടെ നിന്നവര്‍ക്കും വിളിച്ചു വിശേഷങ്ങള്‍ അന്വേഷിച്ചവര്‍ക്കും വിളിക്കാത്തവര്‍ക്കും കുറ്റം പറഞ്ഞവര്‍ക്കും നികൃഷ്ട ജീവിയെ പോലെ കണ്ടവര്‍ക്കും എന്റെ വീട്ടുകാരെ അധിക്ഷേപിച്ചവര്‍ക്കും എല്ലാം നന്ദി. കാരണം ഓരോരുത്തരെയും മനസിലാക്കാന്‍ ദൈവം തന്ന അവസരമായെ ഞാന്‍ ഇതിനെ കാണുന്നുള്ളൂ. മണിച്ചിത്രത്താഴില്‍ ശോഭന പറയും പോലെ തീര്‍ത്താല്‍ തീരാത്ത നന്ദി ഉള്ളത് നമ്മുടെ government നോടും health department നോടും പ്രതേകിച്ചു Doctor, nurse, ambulance driver,cleaning staff. അവരുടെ എല്ലാം കഷ്ടപ്പാട് സഹനം ഇതൊക്കെ ശരിക്കും മനസിലാകാണെങ്കില്‍ നിങ്ങള്‍ ഒരുവട്ടമെങ്കിലും കൊറോണ വാര്‍ഡില്‍ പോണം. അത്രക്കും strong and helpful ആണ് നമ്മുടെ health department. അവരെയെല്ലാം ഇത്രെയും നന്നായി നയിച്ചു കൊണ്ടുപോകുന്ന ഷൈലജ ടീച്ചേര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

ഇന്ത്യയില്‍ വേറെ എവിടെ യും ഒരു government ഉം ഇങ്ങനെ ഒരു സൗകര്യങ്ങള്‍ രോഗികള്‍ക്കു നല്കുന്നുണ്ടാവില്ല. സ്വകാര്യ ആശുപത്രികള്‍ ഒരു കോവിഡ് രോഗിയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ government പത്തുപൈസ പോലും വാങ്ങാതെയാണ് ഓരോ കോവിഡ് രോഗിയെയും ചികിത്സിക്കുന്നത് .ആഗസ്റ്റ് 18 നു ആണ് ഞാന്‍ കോവിഡ് ടെസ്റ്റ് നടത്തിയത്. 20 ന് കോവിദ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചു. ആഗസ്റ്റ് 18 മുതല്‍ ഇന്നലെ ആഗസ്റ്റ് 27 വരെ എനിക്ക് ഒരു രൂപ പോലും ചിലവായിട്ടില്ല.ഇതു നമ്മുടെ കേരള ത്തിന്റെ മാത്രം പ്രത്യേകത ആണ്. നമ്മുടെ നാടിനെ നയിക്കുന്ന നമ്മുടെ പിണറായി ഗവര്‍ണമെന്റിന് എന്റെ ഒരു Big salute. എനിക് കൊറോണ പഠിപ്പിച്ചു തന്ന കുറെ പാഠങ്ങള്‍ ഉണ്ട്.ഇതു ഒരു രോഗമേ അല്ലെന്നാണ് എനിക്കി തോന്നിയത്. സാധരണ ഒരു ജലദോഷം വന്നാല്‍ പോലും എനിക്ക് ഇതിനേക്കാള്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാകാറുണ്ട്. അത്രപോലും ബുദ്ധിമുട്ട് എനിക്കു ഉണ്ടായിട്ടില്ല. ഞങ്ങള്‍ രോഗികള്‍ അവിടെ ശരിക്കും enjoy ചെയ്യുകയായിരുന്നു. ആര്‍ക്കും ഒരു കുഴപ്പവും ഇല്ല. 1മാസം പ്രായമുള്ള കുട്ടികള്‍ തുടങ്ങിഎത്രയോ ചെറിയ കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. അവരുടെ നിഷ്‌കളങ്കമായ കളിയും ചിരിയും എല്ലാം അവിടത്തെ 10 ദിവസത്തെ 10 മണിക്കൂര്‍ പോലെ കടന്നു പോകാന്‍ സഹായിച്ചു. പിന്നെ ആര്‍ക്കും എപ്പോ വേണമെങ്കിലും ഈ രോഗം വരാം. അതുകൊണ്ടു ഒരു രോഗിയെ സഹായിചിലെങ്കിലും അവരെ വാക്കുകള്‍കൊണ്ട് ഉപദ്രവിക്കാതിരിക്കുക. മനസുകൊണ്ട് അവരുടെ കൂടെ നില്‍ക്കുക. ഒരിക്കല്‍ കൂടി എല്ലാവരോടും നന്ദി അറിയിച്ചു നിര്‍ത്തുന്നു.

Exit mobile version