സംവിധായകന്‍ യതീന്ദ്രദാസ് അന്തരിച്ചു

തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ യതീന്ദ്രദാസ് (74) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് ഇക്കഴിഞ്ഞ 22 നാണ് തൃശൂരിലെത്തിയത്.

സായികുമാര്‍ അഭിനയിക്കുന്ന ഉള്‍ക്കനല്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ഡബ്ബിംഗ് പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് മരണം. സംസ്‌കാരം പാറമേക്കാവ് ശാന്തി ഘട്ടില്‍ നാളെ നടക്കും.

വിന്‍സന്റ്, സേതുമാധവന്‍, ബാലുമഹേന്ദ്ര, ബി.കെ പൊറ്റെക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി കാലം സഹസംവിധായകനായിരുന്നു. ഒടുവില്‍ കിട്ടിയ വാര്‍ത്ത, ഓമനത്തിങ്കള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Exit mobile version