പറന്നുപോകവെ ഓടുന്ന ബസ്സിന്റെ ചില്ലില്‍ ഇടിച്ച് മയില്‍ ചത്തു, ചില്ലു തകര്‍ന്നു

ഷൊര്‍ണൂര്‍: പറന്നുപോകവെ ഓടുന്ന സ്വകാര്യ ബസിന്റെ ചില്ലില്‍ ഇടിച്ചു മയില്‍ ചത്തു. ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ തോട്ടുപാലത്തിനു സമീപമായിരുന്നു സംഭവം. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ ഡ്രൈവറും യാത്രക്കാരും ഒന്നടങ്കം പരിഭ്രമിച്ചു.

ഷൊര്‍ണൂര്‍ കവളപ്പാറ വഴി ഒറ്റപ്പാലത്തേക്കു പോകുന്ന ബസിലായിരുന്നു സംഭവം. പറന്നുപോകവെ മയില്‍ ബസ്സിന്റെ ചില്ലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ വശത്തെ ചില്ല തകര്‍ന്നു. മയില്‍ തെറിച്ച് ബസ്സിനുള്ളില്‍ വീണു.

അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ ഡ്രൈവറും യാത്രക്കാരും പരിഭ്രമിച്ചു. പലരും ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണെന്ന് കരുതി. പിന്നീടാണ് ബസ്സിനുള്ളില്‍ മയില്‍ ചത്തുകിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിച്ചു. ചത്ത മയിലിനെ വനം വകുപ്പ് അധികൃതര്‍ കൊണ്ടുപോയി.

Exit mobile version