രണ്ടേ കാല്‍ കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റിഎസ് ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്

അടിമാലി: രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. അടിമാലി ഒഴുവത്തടം സ്വദേശി കണിയാംകുടിയില്‍ വീട്ടില്‍ മനീഷിനെയാണ് ( രഞ്ചു) നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ടേകാല്‍ കിലോ കഞ്ചാവുമായി മനീഷ് വലയിലായത്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റിഎസ് ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മനീഷിനെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Exit mobile version