കോഴിക്കോട് എലിപ്പനി മരണം; മരിച്ചത് നിപ കാലത്തും മെഡിക്കല്‍ കോളജില്‍ ജോലി ചെയ്ത ശുചീകരണ തൊഴിലാളി

കോഴിക്കോട്: കോഴിക്കോട് ഒരു എലിപ്പനി മരണം. മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളിയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. നടക്കാവ് സ്വദേശിനി സാബിറ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ആഴ്ച വരെ സാബിറ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ സാബിറയ്ക്ക് കോവിഡ് പരിശോധന നടത്തി. എന്നാല്‍ പരിശോധനാഫലം നെഗറ്റീവായിരുന്നു. മറ്റ് പരിശോധനകള്‍ നടത്തിയപ്പോഴാണ് എലിപ്പനി സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ആരോഗ്യനില വഷളായതോടെ ഐസിയുവിലേക്ക് മാറ്റി. ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എലിപ്പനി ബാധിച്ച് മെഡിക്കല്‍ കോളജ് ജീവനക്കാരി മരിച്ചത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. നിപ കാലത്തും മെഡിക്കല്‍ കോളജില്‍ ജോലി ചെയ്ത താത്കാലിക ജീവനക്കാരിയാണ് സാബിറ.

Exit mobile version