തിരുവനന്തപുരം വിമാനത്താവളം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി; സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനവും കത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രിയ്ക്ക് കത്ത് എഴുതിയ കാര്യം ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റ്:

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ മുഖ്യ പങ്കാളിയായ ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനച്ചുമതല ഏല്‍പിക്കണമെന്ന് പല തവണ ഉന്നയിച്ച ആവശ്യം കേന്ദ്രം നിരാകരിച്ചതില്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രായമെന്ന് യോഗം വിലയിരുത്തി. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങളാണ് കേന്ദ്രം ചെയ്തുതരേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളുടെ വിശദാംശങ്ങള്‍ പ്രധാന മന്ത്രിക്കയച്ച കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Exit mobile version