ആലുവ മാര്‍ക്കറ്റ് തുറക്കണം; പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത്

ആലുവ: കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അടച്ച ആലുവ മാര്‍ക്കറ്റ് തുറക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആലുവ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവുമായി വ്യാപാരികള്‍ രംഗത്ത് എത്തി.

ആലുവ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടായതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റ് അടച്ചത്. കഴിഞ്ഞ 43 ദിവസമായി ആലുവ മാര്‍ക്കറ്റ് അടഞ്ഞുകിടക്കുകയാണ്. ആലുവയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂവും നിലനിന്നിരുന്നു.

എന്നാല്‍ രോഗവ്യാപനം നിയന്ത്രണ വിധേയമായതോടെ കര്‍ഫ്യൂ പിന്‍വലിച്ചു. ദിവസങ്ങളായി ആലുവയില്‍ രോഗബാധ കാര്യമായി റിപ്പോര്‍ട്ടും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് മാര്‍ക്കറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ രംഗത്ത് എത്തിയത്. മാര്‍ക്കറ്റ് അടച്ചതോടെ വരുമാനം നിലച്ചെന്നും തങ്ങള്‍ ദുരിതത്തിലാണെന്നും അനിശ്ചിതമായി മാര്‍ക്കറ്റ് അടച്ചിടരുതെന്നും മാര്‍ക്കറ്റ് ഉടന്‍ തുറക്കാനുളള നടപടികള്‍ കൈക്കൊളളണമെന്നുമാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടത്.

Exit mobile version