ഹൃദയാഘാതം വന്ന് അബോധാവസ്ഥയിലായ ഡോക്ടറെ കൊവിഡ് ഭീതി കാരണം ആരും സഹായിച്ചില്ല; സഹോദരനെ മരണത്തിലേക്ക് തള്ളിവിട്ടെന്ന് കണ്ണീരോടെ സഹോദരി

ആലപ്പുഴ: ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ അബോധാവസ്ഥയിലായ ഡോക്ടറെ കൊവിഡ് ഭീതി കാരണം ആരും സഹായിച്ചില്ലെന്ന് സഹോദരിയുടെ കുറിപ്പ്. ആലപ്പുഴ ചെറിയനാട് പിഎച്ച്എസിയിലെ മെഡിക്കൽ ഓഫീസർ വിഐ ഫൈസൽ തിങ്കളാഴ്ചയാണ് ഹൃദയാഘാതം കാരണം ചികിത്സ വൈകി മരിച്ചു വീണത്. സഹോദരിയും ഡോക്ടറുമായ അസീനയാണ് തന്റെ സഹോദരനും ആരോഗ്യപ്രവർത്തനുമാ വിഐ ഫൈസലിനുണ്ടായ ദുരവസ്ഥ ഫേസ്ബുക്കിൽ കുറിച്ചത്.

‘പൊതുജനത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ചവരാണ് നമ്മൾ, കുടുംബവും ആരോഗ്യവും മറന്ന് കൊവിഡ് കാലത്ത് ജോലി ചെയ്യുന്നു. എന്നാൽ നിന്റെ അന്ത്യനിമിഷങ്ങളിൽ ചുറ്റമുള്ള ആരും സഹായത്തിനെത്തിയില്ല’. ഡോക്ടർ ഫൈസലിന്റെ മരണത്തിൽ സഹോദരി കുറിക്കുന്നു. തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് അസീന. തിങ്കളാഴ്ച വൈകീട്ടാണ് ഡോ. ഫൈസൽ മരിച്ചത്. ഹരിപ്പാടുള്ള വീട്ടിൽ മകനും ഭാര്യാമാതാവിനും ഒപ്പമായിരുന്നു താമസം.

ഉച്ചയൂണിന് ശേഷം ഡോ.ഫൈസൽ കിടന്നുറങ്ങാൻ പോയി. വൈകുന്നേരം, വീടിന്റെ മുകൾ നിലയിലെ മുറിയിൽ എത്തി ഭാര്യാമാതാവ് നോക്കുമ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ചുറ്റുമുള്ള ആരും സഹായത്തിന് എത്തിയില്ലെന്നാണ് ഉയർന്നിരിക്കുന്ന പരാതി. എന്നാൽ വിവരം അറിഞ്ഞ് ഓടിയെത്തിയെന്ന് അൽവാസികൾ പറയുന്നു. അതേസമയം, വീട്ടുകാർ കാണുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് പരിശോധിച്ച ഡോക്ടർമാർ പറയുന്നു. ഹൃദയാഘാതമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ സംസ്‌കാരം നടന്നു.

Exit mobile version