സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍; കിറ്റിലുള്ളത് 11 ഇനം പലവ്യഞ്ജനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി പി തിലോത്തമനും ചടങ്ങില്‍ പങ്കെടുക്കും. 11 ഇനം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റാണ് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കായി വിതരണം ചെയ്യുക.

അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഓണക്കിറ്റ് ലഭിക്കുക. ആഗസ്റ്റ് 13, 14, 16 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും 19,20,22 തീയതികളില്‍ പിങ്ക് കാര്‍ഡുകള്‍ക്കും കിറ്റ് വിതരണം ചെയ്യും. ഓണത്തിന് മുമ്പ് നീല വെള്ള കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം ചെയ്യും.

സപ്ലൈകോ കേന്ദ്രത്തില്‍ പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷന്‍ കടവഴിയാണ് വിതരണം ചെയ്യുക. ഇതിന് പുറമെ റേഷന്‍ കട വഴി കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ച മുന്‍ഗണന ഇതര കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ വീതം സ്‌പെഷല്‍ അരി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Exit mobile version