“രോഗികളുടെ കോള്‍ റെക്കോഡ് വിവരങ്ങള്‍ ശേഖരിക്കുന്നത് സമ്പര്‍ക്കം കണ്ടെത്താന്‍ ഫലപ്രദം’; സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാകില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുടെ കോള്‍ റെക്കോഡ് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിവരങ്ങള്‍ എവിടെയും കൊടുക്കില്ലെന്നും, എവിടെയും പങ്കുവയ്ക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ അതിനൂതന വിദ്യകള്‍ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള കോണ്ടാക്ട് ട്രേസിംഗിനായാണ് കൊവിഡ് രോഗികളുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കി ഡിജിപി ഉത്തരവിറക്കിയത്. സമ്പര്‍ക്കം കണ്ടെത്താന്‍ ഇത് ഫലപ്രദമാണ്. മാസങ്ങളായി ഇത് തുടരുന്നുണ്ടെന്നും സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗിയായതിന്റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ പോലീസ് ശേഖരിക്കുന്നത് മൗലികാവകാശലംഘനമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

Exit mobile version