36 തസ്തികകളിൽ ഒഴിവ്; പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി അറിയാം

തിരുവനന്തപുരം: സ്ഥിരജോലിക്കായി പരിശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. കേരള പിഎസ്‌സി 36 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വിവിധ സ്‌പെഷ്യലൈസേഷനുകളിൽ അധ്യാപകർ, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകർ, ആസൂത്രണ ബോർഡിൽ അഗ്രോണമിസ്റ്റ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, കാർഷിക ഗ്രാമവികസന ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ, മെഡിക്കൽ സോഷ്യൽ വർക്കർ, സയന്റിഫിക് ഓഫീസർ, അക്കൗണ്ട്‌സ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് II തസ്തികയിൽ 70 ഒഴിവുണ്ട്.

മറ്റു തസ്തികകളും ഒഴിവുകളും അറിയാൻ പിഎസ്‌സിയുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വൺ ടൈം രജിസ്‌ട്രേഷൻ ചെയ്ത പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 9.

Exit mobile version