സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട് നെല്ലിയമ്പം സ്വദേശി അവറാന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു.

ഇരുപത് ദിവസമായി ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മരിച്ച അവറാന് അര്‍ബുദവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. അതേസമയം ഇയാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായത് എന്നത് വ്യക്തമല്ല.

Exit mobile version