ഇടുക്കിയില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊലപ്പെട്ടു

ഇടുക്കി: ഇടുക്കിയില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊലപ്പെട്ടു. ചെണ്ടുവാര ലോയര്‍ ഡിവിഷനിന്‍ പളനി ആണ് മരിച്ചത്. 50 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 7.30 തോടെയാണ് സംഭവം നടന്നത്.

ബന്ധുവിന്റെ വീട്ടില്‍ നിന്നും കാട്ടുപാതയിലൂടെ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം നടന്നത്. വഴിയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന പളനിയെ തുമ്പികൈയ്യിലെടുത്ത് എറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

പളനിയെ കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ അന്വേഷിച്ച് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. സമീപവാസികള്‍ 8.30 തോടെയാണ് വഴിയരികില്‍ പളനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഭാര്യ: വിജയ, മക്കള്‍: പ്രിയ, നന്ദിനി

Exit mobile version