ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ ഐഎസ്ആർഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് തേടി ഒടുവിൽ നീതിയെത്തി. കോടതി നിർദേശ പ്രകാരം പ്രത്യേക കമ്മിറ്റി ശുപാർശ ചെയ്ത നഷ്ടപരിഹാരം സംസ്ഥാന സർക്കാർ അദ്ദേഹത്തിന് കൈമാറി. ഒരു കോടി 10 ലക്ഷം രൂപയാണ് കൈമാറിയത്.

ചീഫ് സെക്രട്ടറി കെ ജയകുമാർ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിലാണ് തുക നൽകിയത്. നേരത്തെ, കൈമാറിയ 60 ലക്ഷത്തിന് പുറമേയാണ് ഈ തുക കൈമാറിയത്.

സുപ്രീംകോടതി വിധിയനുസരിച്ചാണ് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

Exit mobile version